ഇന്ത്യക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി രാജാ കൃഷ്ണമൂര്‍ത്തി

By: 600002 On: Aug 14, 2026, 9:59 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ഏഷ്യക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും എതിരായ വിദ്വേഷ വികാരങ്ങള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി. ട്രംപ് അധികാരത്തില്‍ വന്നത് മുതല്‍ വിദേശികളോടുള്ള ആളുകളുടെ ഭയത്തെ ചൂഷണം ചെയ്തുവെന്നും, പത്ത് വര്‍ഷമായി ഇത് വിദ്വേഷ പ്രചാരണമായി വളരുകയും സ്വാഭാവികവല്‍ക്കരിക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ചൈനീസ് വിരുദ്ധതയ്ക്കും നിലവിലെ ഇന്ത്യക്കാര്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ക്കും കാരണം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച്-1ബി വിസകള്‍ക്ക് 1,00,000 ഡോളര്‍ ഫീസ് ചുമത്താനുള്ള നീക്കത്തെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഇത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളെയും സാങ്കേതിക വിദഗ്ദ്ധരെയും രാജ്യത്ത് നിന്ന് അകറ്റുമെന്നും, അമേരിക്കയുടെ ആഗോള മത്സരശേഷിയെ ബാധിക്കുമെന്നും കൃഷ്ണമൂര്‍ത്തി മുന്നറിയിപ്പ് നല്‍കി.