ഡാളസ്സില്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് സംഘടിപ്പിക്കുന്ന 49-ാമത് 'ആനന്ദ് ബസാര്‍' ഓഗസ്റ്റ് 15-ന്

By: 600002 On: Aug 14, 2026, 9:49 AM

 

 

പി പി ചെറിയാന്‍

ടെക്‌സസ്: ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 49-ാമത് 'ആനന്ദ് ബസാര്‍' ഓഗസ്റ്റ് 15 ശനിയാഴ്ച ആഘോഷിക്കും. അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷത്തോടും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടും അനുബന്ധിച്ചാണ് ഈ വര്‍ഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

ഫ്രിസ്‌കോയിലുള്ള കോമറിക്ക സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും.

ഇന്ത്യന്‍ ഐഡല്‍ സീസണ്‍ 12 ഫൈനലിസ്റ്റുകളായ ഷണ്മുഖപ്രിയ ,ആശിഷ് കുല്‍ക്കര്‍ണി എന്നിവര്‍ നയിക്കുന്ന തത്സമയ സംഗീത വിരുന്ന്  പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും.

സൗജന്യ പ്രവേശനം: പൊതുജനങ്ങള്‍ക്കായി പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

വെബ്സൈറ്റ്: www.iant.org
ഫോണ്‍ നമ്പര്‍: +1 (972) 234-IANT