പി പി ചെറിയാന്‍
അറ്റ്‌ലാന്റ: സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ റദ്ദാക്കിയ ക്രിസ്ത്യന്‍ വിദ്യാഭ്യാസ പ്രോഗ്രാം പുനരാരംഭിക്കാന്‍ ജോര്‍ജിയ കോടതി ഉത്തരവിട്ടു.
നികുതി വര്‍ധനവിനെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചതിനാണ് പ്രോഗ്രാം ഡയറക്ടര്‍ റവ. ഗാഡി യൂമാന്‍സിനെതിരെ വിഡാലിയ സിറ്റി സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്. തുടര്‍ന്ന് 'അലയന്‍സ് ഡിഫെന്‍ഡിങ് ഫ്രീഡം' (ADF) നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും (First Amendment) മതസ്വാതന്ത്ര്യവും ലംഘിച്ചാണ് സ്‌കൂള്‍ അധികൃതര്‍ പ്രോഗ്രാം റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.