എം സി വൈ എം-കെ എം ആർ എം-സ്മാഷ് 2021 - ബാഡ്മിന്റൻ ടൂർണമെന്റ് കുവൈറ്റ് മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ ( എം സി വൈ എം ) ആഭിമുഖ്യത്തിൽ SMASH 2021 - ഏകദിന ബാഡ്മിന്റൻ ടൂർണമെന്റ് സുറയിലെ ISA ബാഡ്മിന്റൺ കോർട്ടിൽ വെച്ച് ഒക്ടോബർ 21 നു നടത്തപ്പെട്ടു.
എം സി വൈ എം ഡയറക്ടർ ബഹുഃ ഫാ. ജോൺ തുണ്ടിയത്ത് ഉദ്‌ഘാടനം നടത്തിയ പ്രാരംഭ ചടങ്ങിൽ എം സി വൈ എം ന്റെയും മാതൃസംഘടനയായ കെ എം ആർ എം ന്റെയും ഭാരവാഹികളും നിരവധി പ്രവർത്തകരും പങ്കെടുക്കുകയും ചെയ്തു. ഇൻറ്റർ കെ എം ആർ എം ഡബിൾസ്, ഇന്റർമീഡിയറ്റ് ഡബിൾസ്, അഡ്വാൻസ്ഡ് ഡബിൾസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ ആയി നടത്തപ്പെട്ട മത്സരങ്ങൾക്ക് ശ്രീ. അനിൽ ജോർജ്ജ് രാജൻ ( കുവൈറ്റ് എം സി വൈ എം പ്രസിഡന്റ്), ശ്രീ. റിജോ വി ജോർജ്ജ്, ശ്രീ. ജൂബി ജോർജ്ജ്, ശ്രീ. ബിറ്റൂ എബ്രഹാം, എന്നിവർ നേത്രത്വം നല്കി.
കുവൈറ്റിലെ പ്രശസ്ത ബാഡ്മിന്റൻ സംഘടനായ ഐബാക് അംഗങ്ങൾ കളികൾ നിയന്ത്രിച്ചത്, ഉടനീളം ആവേശം നിറഞ്ഞു നിന്ന ടൂർണമെന്റിൻറെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു. അറുപത് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിലെ ഇൻറ്റർ കെ എം ആർ എം ഡബിൾസ് വിഭാഗത്തിൽ ശ്രീ. കോശി കെ തയ്‌ക്കടവിൽ, ശ്രീ. സമീർ അബ്ദുൾ ടീം വിജയികളാവുകയും ശ്രീ. അജോ എസ് റസ്സൽ, ശ്രീ. ഫിനോ മാത്യു പാട്രിക് ടീം രണ്ടാം സ്‌ഥാനം കരസ്ഥമാക്കുകയും ചെയ്തു .
ഇന്റർമീഡിയറ്റ് ഡബിൾസ് വിഭാഗത്തിൽ ശ്രീ. റെനി വി ആർ , ശ്രീ. സബീഹ് എസ് എം ടീം വിജയികളാവുകയും ശ്രീ. സുനിൽ എബ്രഹാം, ശ്രീ. ആന്റണി ജോസഫ് ടീം രണ്ടാം സ്‌ഥാനം കരസ്ഥമാക്കുകയും ചെയ്തു. അഡ്വാൻസ്ഡ് ഡബിൾസ് വിഭാഗത്തിൽ ശ്രീ. അജയ് വർഗീസ്, ശ്രീ. നസീബുദ്ധീൻ ടീം വിജയികളാവുകയും ശ്രീ. പ്രകാശ് മുട്ടേൽ, ശ്രീ. ബിബിൻ വി ജോയ് ടീം രണ്ടാം സ്‌ഥാനം നേടുകയും ചെയ്തു.
സമാപന ചടങ്ങിൽ കെ എം ആർ എം ന്റെ ആത്മീയ ഉപദേഷ്ടാവും എം സി വൈ എം ഡയറക്ടറുമായ ബഹുഃ ഫാ. ജോൺ തുണ്ടിയത്ത്, കെ എം ആർ എം ഭാരവാഹികൾ, കെ എം ആർ എം അംഗങ്ങൾ, എം സി വൈ എം ഭാരവാഹികൾ, എം സി വൈ എം അംഗങ്ങൾ, പ്രധാന സ്‌പോൺസർ ആയിരുന്ന ഗൾഫ് അഡ്വാൻസ്ഡ് ടെക്നോളജി കമ്പനി പ്രതിനിധി ശ്രീ. കെ. എസ്. വർഗീസ് എന്നിവർ ഉൾപ്പടെ കലാകായിക സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുക്കുകയും ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.