എസ് എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം വാരാണസിയുടെ സെറ്റ് സന്ദര്‍ശിച്ച് ഫഹദ് ഫാസില്‍. താരം നായകനായെത്തുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയ്‌നര്‍ ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയനാണ് ഈ സിനിമ നിര്‍മിക്കുന്നത്.