വാര്‍ഷിക വാടക ഒറ്റത്തവണയായി നല്‍കുന്നതിന് പകരം 12 മാസം വരെ തവണകളായി അടയ്ക്കാന്‍ അവസരമൊരുക്കുന്ന റെന്റ് നൗ, പേ ലേറ്റര്‍ സംവിധാനം സെപ്റ്റംബറില്‍ ദുബായില്‍ നിലവില്‍ വന്നേക്കും. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും പ്രാദേശിക ബാങ്കും ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതോടെ താമസക്കാര്‍ക്ക് വീടിന്റെ വാര്‍ഷിക വാടക താങ്ങാനാകുന്ന രീതിയില്‍ മാസത്തവണകളായി അടയ്ക്കാന്‍ കഴിയും. പലിശ ഈടാക്കാതെയായിരിക്കും തവണ സംവിധാനം ഒരുക്കുന്നതെന്നാണ് നിലവിലെ പദ്ധതി.