ആകാശച്ചുഴിയില്‍പ്പെട്ട ഫുക്കറ്റ്-ഡെല്‍ഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായുള്ള അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ പൈലറ്റുമാരുടെ ലഹരി പരിശോധന ശക്തമാക്കി എയര്‍ ഇന്ത്യ. എല്ലാ പൈലറ്റുമാരും നിര്‍ബന്ധിത പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് പരിശോധന ബാധകമാണ്.