വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോലിന്‍ ലെവിറ്റ് രാജിവെക്കുന്നു

By: 600002 On: Aug 13, 2026, 9:55 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് (27) ഈ മാസാവസാനത്തോടെ പദവിയില്‍ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ഈ തീരുമാനം.

ഔദ്യോഗിക സ്ഥാനം ഒഴിയുമെങ്കിലും ഭരണകൂടത്തിന്റെ പ്രധാന പുറം ഉപദേശകയായും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സജീവ ശബ്ദമായും ലെവിറ്റ് തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.

27-ാം വയസ്സില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അപൂര്‍വ്വ നേട്ടത്തിന് ഉടമയാണ് കരോലിന്‍ ലെവിറ്റ്.