പ്രസാദ് തീയാടിക്കല്‍
കെന്റക്കി: ഇന്‍സ്ട്രുമെന്റ് പാനലിലെ (ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലേ) സോഫ്റ്റ്വെയര്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 5,08,354 വാഹനങ്ങള്‍ ടൊയോട്ട അമേരിക്കയില്‍ തിരിച്ചുവിളിച്ചു. പ്രധാനമായും 2025, 2026 മോഡല്‍ Toyota Camry Hybrid വാഹനങ്ങളെയാണ് ഈ റിക്കോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ കറുത്ത സ്‌ക്രീനായി തുടരുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ടൊയോട്ടയുടെ വിശദീകരണം. ഇതുമൂലം ഡ്രൈവര്‍ക്ക് ആവശ്യമായ നിര്‍ണായക സുരക്ഷാ വിവരങ്ങള്‍ ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ട്.
പ്രത്യേകിച്ച്: ടേണ്‍ സിഗ്‌നല്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹസാര്‍ഡ് ലൈറ്റ് സൂചനകള്‍, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്മാര്‍ട്ട് കീ റിമൈന്‍ഡര്‍ എന്നിവ ശരിയായി പ്രവര്‍ത്തിക്കാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത് അപകടസാധ്യത വര്‍ധിപ്പിക്കാമെന്നാണ് വിലയിരുത്തല്‍.
പ്രശ്‌നം പരിഹരിക്കുന്നതിനായി വാഹനങ്ങളുടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സോഫ്റ്റ്വെയര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുമെന്ന് ടൊയോട്ട അറിയിച്ചു. വാഹന ഉടമകള്‍ക്ക് 2026 സെപ്റ്റംബര്‍ 21 മുതല്‍ റിക്കോള്‍ സംബന്ധിച്ച അറിയിപ്പുകള്‍ അയച്ചുതുടങ്ങും.
റിക്കോളില്‍ ഉള്‍പ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ക്ക് സമീപത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പില്‍ എത്തി സൗജന്യമായി സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.