പ്രസാദ് തീയാടിക്കല്‍
ലണ്ടന്‍ (ഒന്റാറിയോ): കൊല്ലം ജില്ലയിലെ പുനലൂര്‍ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്റാറിയോയില്‍ താമസിച്ചുവരികയുമായിരുന്ന പ്രവാസി മലയാളി മുരുപ്പേല്‍ റോയ് മാത്യു (43) അന്തരിച്ചു. 2026 ഓഗസ്റ്റ് 10-നാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
ഭാര്യ സിമി.
പരേതന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശന ചടങ്ങ് 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 5:00 മുതല്‍ രാത്രി 8:00 വരെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ചര്‍ച്ച്, ഡോര്‍ചെസ്റ്റര്‍ (St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L)യില്‍ നടക്കും.
ശവസംസ്‌കാര ശുശ്രൂഷയുടെയും സംസ്‌കാരത്തിന്റെയും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.