ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി റോമിലെത്തി; നാളെ മോദി-മാര്‍പാപ്പ കൂടിക്കാഴ്ച

By: 600007 On: Oct 29, 2021, 6:01 PM

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമ സന്ദര്‍ശിച്ച്  പുഷ്പാര്‍ച്ചന നടത്തി. റോമിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രി നാളെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ പുതുചരിത്രം കുറിക്കുന്നതായും മോദി-മാര്‍പാപ്പ കൂടിക്കാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക.

ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഇതാദ്യമായാണ് ജി20 നേതാക്കള്‍ ഉച്ചകോടിക്കായി പരസ്പരം ഒത്തുകൂടുന്നത്.റോം സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി യു.കെയിലേക്ക് പോകും.  

Content Highlights: PM Modi pays floralt ribute to Mahatma Gandhi bust at Rome