കൊല്ലത്ത് കപ്പലില്‍ പൊട്ടിത്തെറി 

By: 600002 On: Aug 12, 2026, 1:27 PM



 

തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലില്‍ പൊട്ടിത്തെറി. ഉത്തര്‍പ്രദേശ് സ്വദേശിയായ എന്‍ജിനിയര്‍ സത്യപ്രകാശിന് ഗുരുതര പരുക്കേറ്റു. സത്യപ്രകാശിന്റെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു. കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി സത്യപ്രകാശിനെ ആശുപത്രിയിലേക്ക് മാറ്റി. 

ആന്ധ്രയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുകയായിരുന്നു ഐഒഎല്‍ സഫയര്‍ എന്ന കപ്പല്‍. ജനറേറ്റര്‍ തകരാറിലായതിനെ തുടര്‍ന്നാണ് 23ന് കപ്പല്‍ കൊല്ലം തുറമുഖത്തെത്തിയത്.