മിസൈല്‍ പരീക്ഷണം ഊര്‍ജിതമാക്കി ഉത്തര കൊറിയ 

By: 600002 On: Aug 12, 2026, 1:12 PM

 

പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരപ്രദേശമായ വോണ്‍സാനില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 

ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷമാണിത്. വരാനിരിക്കുന്ന അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തോടുള്ള പ്രതികരണമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.