പി പി ചെറിയാന്‍
ഡാളസ്: സി.എസ്.ഐ ഡാളസ് കോണ്‍ഗ്രിഗേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സഭാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 21 വെള്ളിയാഴ്ച മുതല്‍ 23 ഞായറാഴ്ച വരെ നടക്കും. റവ. ബൈജു ഈപ്പന്‍ കണ്‍വെന്‍ഷനില്‍ ദൈവവചന പ്രഘോഷണം നടത്തും. 'ദൈവിക വഴിനടത്തല്‍' - സങ്കീര്‍ത്തനങ്ങള്‍ 27:14) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ചിന്താവിഷയം.
കണ്‍വെന്‍ഷന്‍ സമയം:
ഓഗസ്റ്റ് 21 (വെള്ളി): വൈകുന്നേരം 7:00
ഓഗസ്റ്റ് 22 (ശനി): വൈകുന്നേരം 7:00
ഓഗസ്റ്റ് 23 (ഞായര്‍): രാവിലെ 9:30
ഗാര്‍ലന്‍ഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.csicod.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.