ഹൂസ്റ്റണില്‍ രണ്ടാമത് എക്യൂമെനിക്കല്‍ പിക്കിള്‍ബോള്‍ ടൂര്‍ണമെന്റ് 15, 16 തീയതികളില്‍

By: 600002 On: Aug 11, 2026, 11:56 AM



 

ജീമോന്‍ റാന്നി (പിആര്‍ഓ)
 

ഹ്യൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ (ICECH) സംഘടിപ്പിക്കുന്ന രണ്ടാം വാര്‍ഷിക പിക്കിള്‍ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 15, 16 (ശനി, ഞായര്‍) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോട് ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററില്‍ (5810 Alameda Gen Road, Houston, TX 77048) നടക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം കൂടിയായ ശനിയാഴ്ച്ച രാവിലെ 8:30 ന് ദേശീയ ഗാനത്തോടുകൂടി ടൂര്‍ണമെന്റ് ആരംഭിക്കും.  

ഹൂസ്റ്റണിലെ വിവിധ സഭാ വിഭാഗങ്ങളില്‍ പെട്ട 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയാണ് ഐസിഇസിഎച്ച്. വിവിധ ഇടവകളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8:30 മുതല്‍ വൈകിട്ട് 7 വരെ മത്സരങ്ങള്‍ നടക്കും. ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തുടര്‍ മത്സരങ്ങള്‍ ആരംഭിക്കും.

പുരുഷന്മാരുടെ ഓപ്പണ്‍, വനിതകളുടെ ഓപ്പണ്‍, 55 വയസ്സിന് മുകളിലുള്ളവര്‍, 70 വയസ്സിന് മുകളിലുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഡബിള്‍സ് മത്സരങ്ങള്‍ മാത്രമായിരിക്കും നടത്തുക. ഓരോ വിഭാഗത്തിലും ഒരു ദേവാലയത്തില്‍ നിന്നും പരമാവധി രണ്ട് ടീമുകള്‍ക്ക് പങ്കെടുക്കാം.

വ്യക്തിഗത ട്രോഫികള്‍ക്കൊപ്പം റോളിംഗ് ട്രോഫികളും വിജയികള്‍ക്ക് സമ്മാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

റവ. ഫാ. ഡോ. ഐസക് പി. പ്രകാശ് (പ്രസിഡന്റ്): 832-997-9788
ഷാജന്‍ ജോര്‍ജ് (സെക്രട്ടറി): 832-452-4195
രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍): 713-459-4704
ജിനോ ജേക്കബ് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍): 832-858-1138
അനിത് ഫിലിപ്പ്:(കോര്‍ഡിനേറ്റര്‍) 832-454-3167
റജി കോട്ടയം (കോര്‍ഡിനേറ്റര്‍)  832-723-7995

എല്ലാ കായികപ്രേമികളെയും ടൂര്‍ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.