ഒഹായോയില്‍ മലയാളി തിളക്കം; 'മിസ് ഫയര്‍ലാന്‍ഡ്‌സ് ക്വീന്‍' കിരീടം റീമ തോമസ് വള്ളിപ്പടവിലിന്

By: 600002 On: Aug 11, 2026, 11:47 AM



 

പ്രസാദ് തീയാടിക്കല്‍

ഒഹായോ: അമേരിക്കയിലെ ഒഹായോയില്‍ നടന്ന സൗന്ദര്യ-പ്രതിഭാ മത്സരത്തില്‍ ക്‌നാനായ സമൂഹത്തിന് അഭിമാനമായി റീമ തോമസ് വള്ളിപ്പടവില്‍. 'Miss Firelands Queen 2026-2027' കിരീടമാണ് റീമ സ്വന്തമാക്കിയത്.

ഒഹായോയിലെ യുവ ക്‌നാനായ വനിതയായ റീമയുടെ നേട്ടം മലയാളി സമൂഹത്തിനും ക്‌നാനായ സമൂഹത്തിനും ഏറെ സന്തോഷം പകരുന്നതായി മാറി. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റീമ കിരീടനേട്ടത്തിലെത്തിയത്.

പുതുതലമുറയിലെ മലയാളി യുവതികള്‍ അമേരിക്കന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയിലേക്കാണ് റീമ തോമസ് വള്ളിപ്പടവിലും തന്റെ പേര് ചേര്‍ത്തിരിക്കുന്നത്. റീമയുടെ വിജയത്തിന് പിന്നാലെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ക്‌നാനായമലയാളി സമൂഹത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ഒഴുകിയെത്തുകയാണ്.