MAGA ക്യാപ്പ് ധരിച്ച പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കാനഡ സ്വദേശിനിയെ യു.എസില്‍ നിന്ന് നാടുകടത്തുന്നു

By: 600002 On: Aug 11, 2026, 11:42 AM



 

പി പി ചെറിയാന്‍

ന്യൂ ജേഴ്‌സി: യു.എസില്‍ Donald Trump-ന്റെ 'MAGA' തൊപ്പി ധരിച്ച കൗമാരക്കാരിയെ ബോര്‍ക്ക്വാഡില്‍ വെച്ച് മര്‍ദ്ദിച്ച 33 കാരിയായ കാനഡ സ്വദേശിനിയെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് നാടുകടത്താന്‍ ഉത്തരവ്.

കേസില്‍ കൈറ്റ്ലിന്‍ ട്രേസി  കുറ്റം സമ്മതിച്ചിരുന്നു. ജൂലൈ 3-ന് ന്യൂ ജേഴ്‌സിയിലെ പോയിന്റ് പ്ലെസന്റ് ബീച്ചില്‍ വെച്ചാണ് സംഭവം. ട്രംപിന്റെയും യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്റിന്റെയും  ചിഹ്നങ്ങളുള്ള വസ്ത്രങ്ങളും തൊപ്പികളും ധരിച്ചെത്തിയ കൗമാരക്കാരെ ട്രേസി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

തുടര്‍ന്ന് ഒരു ദിവസത്തെ തടവുശിക്ഷ ലഭിച്ച ഇവര്‍ ജയില്‍വാസം ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇവര്‍ യു.എസില്‍ നിയമവിരുദ്ധമായാണ് കഴിഞ്ഞിരുന്നതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാവുകയും, ഇതിനെത്തുടര്‍ന്ന് അധികൃതര്‍ നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.