പ്രസാദ് തീയാടിക്കല്‍
കാല്‍ഗറി: പെന്തെക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സ് (PCIC) സംഘടിപ്പിക്കുന്ന രണ്ടാമത് PCIC കോണ്‍ഫറന്‍സ് 2026 ഓഗസ്റ്റ് 13 മുതല്‍ 16 വരെ കാനഡയിലെ കാല്‍ഗറിയില്‍ നടക്കും. Best Western Premier Calgary Plaza Hotel & Conference Centre ആണ് സമ്മേളന വേദി.
''Not by might nor by power but by My Spirit' സെഖര്യാവ് 4:6 എന്ന വചനത്തെ ആസ്പദമാക്കിയുള്ളതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രമേയം.
നാലുദിവസം നീണ്ടുനില്‍ക്കുന്ന ആത്മീയ സംഗമത്തില്‍ പാസ്റ്റര്‍ അനീഷ് തോമസ്, പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസണ്‍, പാസ്റ്റര്‍ ജോഷ് മാത്യു, ഡോ. ദീപക് മാത്യു എന്നിവര്‍ ദൈവവചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഡോ. ടോം ഫിലിപ്പ് തോമസും PCIC ക്വയറും ആരാധനയ്ക്ക് നേതൃത്വം നല്‍കും.
കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പെന്തെക്കോസ്ത് വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന സമ്മേളനത്തില്‍ വചനശുശ്രൂഷ, ആരാധന, ആത്മീയ കൂട്ടായ്മ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും. സംഘാടകര്‍ എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
വേദി: Best Western Premier Calgary Plaza Hotel & Conference Centre, 1316 33 St NE, Calgary, Alberta.
കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷണല്‍ കണ്‍വീനര്‍ റവ. ഡോ. വില്‍സണ്‍ കടവിലിനെ +1 780-977-3374 എന്ന നമ്പറില്‍ ബന്ധപ്പെടാം.