യുദ്ധത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത അമേരിക്കക്കാര്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണം: ട്രംപ്

By: 600002 On: Aug 11, 2026, 10:07 AM

 

പി പി ചെറിയാന്‍


വാഷിംഗ്ടണ്‍ ഡി സി: യുദ്ധത്തിലും വിവിധ ആക്രമണങ്ങളിലും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത അമേരിക്കക്കാര്‍ക്ക് ഇറാന്‍ സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഇറാന്‍ മുന്നോട്ടുവെച്ച നഷ്ടപരിഹാര ആവശ്യത്തിന് മറുപടിയായാണ് ട്രംപിന്റെ പ്രസ്താവന. തങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെയും കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഇറാന്‍ ഭരണകൂടം കൊലപ്പെടുത്തിയ പ്രതിഷേധക്കാരുടെയും കുടുംബങ്ങള്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. 

ഭാവിയില്‍ ഇറാനുമായി നടത്തുന്ന എല്ലാ ചര്‍ച്ചകളിലും ഈ വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.