പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി കേസുകള്‍ യുഎസ് കോടതി തള്ളി. എന്നാല്‍ അദാനിക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം ആശങ്കാജനകമാണെന്ന് കേസ് പരിഗണിച്ച ബ്രൂക്ലിന്‍ ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗരാഫുഫിസ് നിരീക്ഷിച്ചു.
അമേരിക്കയില്‍ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് 2024 നവംബറില്‍ അദാനി നല്‍കിയ വാഗ്ദാനമാണോ കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് ജഡ്ജി പ്രോസിക്യൂഷനോട് ആരാഞ്ഞു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് പ്രമുഖര്‍ ഉള്‍പ്പെട്ട വന്‍കിട സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പിന്‍വലിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി.