അന്നമ്മ ഇട്ടി നിര്യാതയായി; സംസ്‌ക്കാരം ബുധനാഴ്ച

By: 600002 On: Aug 11, 2026, 9:48 AM



 

പ്രസാദ് തീയാടിക്കല്‍

കാരോള്‍ട്ടന്‍: ആഗസ്റ്റ് 7-ന് നിര്യാതയായ കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ മുന്‍ സെക്രട്ടറി ചാക്കോ ഇട്ടിയുടെ ധര്‍മ്മപത്‌നി അന്നമ്മ ഇട്ടി (79)യുടെ പൊതുദര്‍ശനം ആഗസ്റ്റ് 11 (ചൊവ്വ) വൈകിട്ട് 6:00 മുതല്‍ 9:00 വരെ സെന്റ് തോമസ് ക്‌നാനായ പള്ളി, 727 Metker St, Irving, TX 75062 വെച്ചും, സംസ്‌കാര ശുശ്രൂഷ: ആഗസ്റ്റ് 12 (ബുധന്‍ രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ സെന്റ് തോമസ് ക്‌നാനായ പള്ളി, Irving, Texas വെച്ചും, സംസ്‌കാരം:ആഗസ്റ്റ് 12 (ബുധന്‍) ഉച്ചയ്ക്ക് 12:30 ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 വെച്ചും നടക്കും.

ഡാലസിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അന്നമ്മ ഇട്ടി, ടെക്‌സസ് ഇര്‍വിങിലെ സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയുടെ സജീവ അംഗവുമായിരുന്നു. പത്തനംതിട്ട ജില്ലയിലെ കൂറ്റൂര്‍ സ്വദേശിയായ പരേത, വിശ്വാസജീവിതത്തിലും സമൂഹസേവനത്തിലും മാതൃകാപരമായ ജീവിതമാണ് നയിച്ചതെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിക്കുന്നു.

ഭര്‍ത്താവ്: ചാക്കോ ഇട്ടി. മക്കളും മരുമക്കളും:ആനി കുര്യന്‍ (ജോമോള്‍) & റവ. ഫാ. ജോസഫ് കുര്യന്‍ (ബിജു അച്ചന്‍) ആരമ്മമ്മൂട്ടില്‍ ജോയ്സ് എബ്രഹാം & വിനില്‍ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങള്‍).

കൊച്ചുമക്കള്‍: ആഷ്ലി, അലക്‌സ്, ജിയാ, ഗാബി. പരേതയുടെ സഹോദരന്‍ റിട്ട. കേണല്‍ തോമസ് ചാക്കോ (ബോസ്റ്റണ്‍).