ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Aug 10, 2026, 1:37 PM

 

 

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവകരാറില്‍ തീരുമാനമായില്ലെങ്കിലും ഹോര്‍മുസ് പൂര്‍ണമായും തുറന്നാല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ട്രംപ് തയാറാകുന്നുവെന്ന് യുഎസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പൂര്‍ണമായും അന്തിമവുമായ ആണവകരാര്‍ വേണം എന്നതില്‍ ഉറച്ചുനില്‍ക്കുന്നതിന് പകരം ഹോര്‍മുസിലൂടെയുള്ള കപ്പല്‍ഗതാഗതം പുന: സ്ഥാപിച്ചാല്‍ യുദ്ധത്തില്‍ നിന്ന്  പിന്മാറാന്‍ ട്രംപ് തയാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.