ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശകവീസയുമായി യുഎഇ

By: 600002 On: Aug 10, 2026, 1:02 PM


 

ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റേത് ആണ് പ്രഖ്യാപനം. 20000 വീസയാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പദ്ധതി. മൂന്ന് ദിവസം അബുദാബിയില്‍ താമസിക്കണം. അതുപോലെ തന്നെ ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റും നിര്‍ബന്ധമാണ്.

പദ്ധതിയില്‍ പങ്കാളികളായ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ അബുദാബിയിലേക്ക് അവധിക്കാല യാത്ര ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ ആനുകൂല്യത്തിന് യോഗ്യരാണ്.