ലോങ് ഐലന്‍ഡില്‍ 'ഗവാഃ - ദി വിറ്റ്നസ്' സിനിമയുടെ ലോക പ്രീമിയര്‍ പ്രദര്‍ശനം ഓഗസ്റ്റ് 29 ന്

By: 600002 On: Aug 10, 2026, 12:29 PM

 

പി പി ചെറിയാന്‍

ലോങ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്: പ്രശസ്ത സന്യാസ വര്യനായ സാധു സുന്ദര്‍ സിങ്ങിന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഗവാഃ - ദി വിറ്റ്നസ്' (GAWAH - THE WITNESS) എന്ന ചിത്രത്തിന്റെ ലോക പ്രീമിയര്‍ പ്രദര്‍ശനം 2026 ഓഗസ്റ്റ് 29-ന് ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ നടക്കും.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശ്വാസവും യാഗവും പ്രമേയമാക്കുന്ന ഈ ചിത്രം ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് നമ്മുടെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കഥയാണ് വെളിച്ചെത്തു കൊണ്ടുവരുന്നത്.

ഡോ. ബാബു കെ. വര്‍ഗ്ഗീസിന്റെ 'തണ്ടര്‍ ഇന്‍ ദി ഹിമാലയസ്' എന്ന പുസ്തകമാണ് തിരക്കഥ/അടിസ്ഥാനം.
സംവിധാനം: ലിയോ തദ്ദേവൂസ്,നിര്‍മ്മാണം: കോശി ജോര്‍ജ്ജ്

ചിത്രത്തിന്റെ  പ്രദര്‍ശനം 2026 ഓഗസ്റ്റ് 29, ശനിയാഴ്ച.സമയം: ഉച്ചയ്ക്ക് 12:30-ന്. സ്ഥലം: ബെല്‍മോര്‍ പ്ലേഹൗസ് (Bellmore Playhouse, 525 Bedford Ave, Bellmore, NY 11710)

സിനിമയുടെ ടിക്കറ്റുകളും സീറ്റുകളും പരിമിതമാണ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഔദ്യോഗിക വെബ്സൈറ്റായ https://www.gawahmedia.com/ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍ നമ്പര്‍: +1 (718) 3148171.