കേരള അസോസിയേഷന്‍ ഓഫ് ഡാള്ളസ് 2026-ലെ എജ്യുക്കേഷന്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

By: 600002 On: Aug 10, 2026, 12:18 PM



 

പി പി ചെറിയാന്‍

ഡാള്ളസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും (IC&EC) കേരള അസോസിയേഷന്‍ ഓഫ് ഡാള്ളസും (KAD) സംയുക്തമായി നല്‍കുന്ന 2026-ലെ എജ്യുക്കേഷന്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികളുടെ മികച്ച പഠനമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

വിഭാഗങ്ങളും അവാര്‍ഡ് തുകയും:

12-ാം ക്ലാസ് (SAT സ്‌കോര്‍ അടിസ്ഥാനത്തില്‍):ഒന്നാം സമ്മാനം: $750,രണ്ടാം സമ്മാനം: $500,
8-ാം ക്ലാസ് (ഫൈനല്‍ ഗ്രേഡ് അടിസ്ഥാനത്തില്‍):ഒന്നാം സമ്മാനം: $350,രണ്ടാം സമ്മാനം: $250
5-ാം ക്ലാസ് (ഫൈനല്‍ ഗ്രേഡ് അടിസ്ഥാനത്തില്‍):ഒന്നാം സമ്മാനം: $300,രണ്ടാം സമ്മാനം: $200

2024, 2025 വര്‍ഷങ്ങളില്‍ കേരള അസോസിയേഷന്‍ അല്ലെങ്കില്‍ ICEC അംഗങ്ങളായവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. DFW ഏരിയയിലേക്ക് അടുത്തിടെ താമസം മാറിയ പുതിയ അംഗങ്ങളുടെ മക്കള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.

2026 സെപ്റ്റംബര്‍ 5-ന് നടക്കുന്ന ഓണം ആഘോഷ ചടങ്ങില്‍ വെച്ച് വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ട് കാര്‍ഡിന്റെയോ SAT സ്‌കോറിന്റെയോ പകര്‍പ്പ് 2026 ഓഗസ്റ്റ് 10-ന് മുന്‍പായി തപാല്‍ വഴിയോ ഇമെയില്‍ വഴിയോ സമര്‍പ്പിക്കേണ്ടതാണ്. വേഗത്തിലുള്ള നടപടികള്‍ക്കായി ഇമെയില്‍ അയക്കുന്നതാണ് ഉചിതം.

അപേക്ഷ അയക്കേണ്ട വിലാസം (E-mail): rumana14u@gmail.com
Mailing Address: 3821 BROADWAY BLVD, GARLAND TX 75043

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റുമാന സംജാദ് (Education Director-KAD): 2155147685,മാത്യു നൈനാന്‍ (President-ICEC): 2144786543,ഷിജു അബ്രഹാം (President-KAD): 2149293750,
തോമസ് ഈശോ (Secretary-ICEC): 2144786543,മന്‍ജിത് കൈനിക്കര (Secretary-KAD): 9726798555