പി പി ചെറിയാന്‍
മെസ്‌ക്വിറ്റ് (ടെക്‌സസ്): കാര്‍മല്‍ പെന്തക്കോസ്ത് ചര്‍ച്ചിന്റെ (CPC) നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന കണ്‍വെന്‍ഷന്റെ രണ്ടാം ദിന യോഗങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 6:30-ന് ജെയിംസ് കളകാട്ടിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പാസ്റ്റര്‍ മാത്യൂസ് മയാലില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു പ്രശസ്ത ദൈവദാസന്‍ പാസ്റ്റര്‍ റെജി മാത്യു ദൈവവചന ശുശ്രൂഷ നിര്‍വ്വഹിച്ചു.
വെളിപ്പാട് പുസ്തകത്തിലെ ലവോദിക്കാ സഭയോടുള്ള സന്ദേശത്തെ ആസ്പദമാക്കി 'ഞാന്‍ സ്‌നേഹിക്കുന്നവരെയൊക്കെയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു' എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സുവിശേഷങ്ങളില്‍ ബീജമായും ലേഖനങ്ങളില്‍ ഉപദേശമായും വെളിപ്പെടുന്ന ക്രിസ്തു, വെളിപ്പാട് പുസ്തകത്തില്‍ മഹത്വത്തോടെ മടങ്ങിവരുന്ന നായകനാണെന്ന് പാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ ശാസന നമ്മെ തകര്‍ക്കാനല്ല, മറിച്ച് മാനസാന്തരത്തിലേക്കും വീണ്ടെടുപ്പിലേക്കും നയിക്കാനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിരവധി വിശ്വാസികള്‍ യോഗത്തില്‍ സംബന്ധിച്ചു.
കണ്‍വെന്‍ഷന്റെ സമാപന യോഗം ഓഗസ്റ്റ് 9 ഞായറാഴ്ച വൈകുന്നേരം 6:30-ന് മെസ്‌ക്വിറ്റിലുള്ള കാര്‍മല്‍ പെന്തക്കോസ്ത് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (1301 N Belt Line Rd, Mesquite, TX 75149) നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ മാത്യൂസ് മയാലില്‍ (4694600466).