പി പി ചെറിയാന്‍
ഇറാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ കിക്ക്‌ബോക്‌സിങ് താരം ബെന്യാമിന്‍ നഘ്ദിയുടെ ജീവന്‍ രക്ഷിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം അഭ്യര്‍ത്ഥിച്ച് സഹോദരന്‍ ആറശ് നഘ്ദി.
ജനുവരിയിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാരോപിച്ചാണ് 26 കാരനായ ബെന്യാമിന് വധശിക്ഷ വിധിച്ചത്. എന്നാല്‍ ആത്മരക്ഷാര്‍ത്ഥമാണ് അവന്‍ പ്രതിരോധിച്ചതെന്നും രാഷ്ട്രീയ താത്പര്യങ്ങളില്ലാത്തവനാണെന്നും കുടുംബം പറയുന്നു. ശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ട്രംപ് അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ കണ്ണീരോടെയുള്ള അപേക്ഷ.