ഒരു ലക്ഷത്തിൽ അധികം പേർ കണ്ട പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച മ്യൂസിക്കൽ ആൽബം 'നെഞ്ചോരമേ'

By: 600005 On: Oct 29, 2021, 9:23 AM

കെ.സി അഭിലാഷിന്റെ വരികൾക്ക് അമേരിക്കൻ മലയാളികളായ അനിൽ വർഗീസ്‌, അശ്വിൻ മാത്യു എന്നിവരുടെ സംഗീതത്തിൽ ടൊറന്റോ മലയാളി ക്രിസ്റ്റി വർഗ്ഗീസ് സംവിധാനം ചെയ്‌ത മ്യൂസിക്കൽ ആൽബം നെഞ്ചോരമേ വൈറൽ ആവുന്നു. ആൽബത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ടൊറന്റോ മലയാളി അക്ഷയ് മോൻസി ആണ്. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അലരെ നീ എന്നിലെ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ അയ്റാനും ഏയ്ഞ്ചൽ മേരി ജോസഫുമാണ്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് ഒന്റാരിയോ നിവാസികളായ ലിനോജ്‌ ചെറിയാൻ വർക്കിയും വൈഷ്ണവി മധുവുമാണ്. പുറത്തിറങ്ങി അഞ്ചു ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. അലൻ ജോർജ്ജും ജോസഫ് കുന്നേലും ചേർന്നാണ് ഹൃദ്യമായ ഈ ആൽബം നിർമിച്ചിരിക്കുന്നത്. അസിസ്റ്റന്റ് കാമറ : ബേസിലു റോയ് ( ഒന്റാരിയോ), ഡ്രോൺ: അമൽ ജെയിംസ് (ഒന്റാരിയോ ) മ്യൂസിക് പ്രോഗ്രാമിംഗ്: സാമുവൽ എബി, ഗോപകുമാർ.ജി, മിക്സ് ആൻഡ് മാസ്റ്ററിങ്: അബിൻ പോൾ, തീം: ഗ്രീഷ്മ അമ്മു, എഡിറ്റിംഗ്: ആന്റണി പോൾ, കളറിംഗ്: ബിലാൽ റഷീദ് വീഡിയോ പാർട്ണർ: മാജിക് മിസ്റ്റ് മീഡിയ