യുപിഐ ഇടപാടിന് സേവനനിരക്ക് ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹം തള്ളി പേയ്മെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് യുപിഐ സേവനങ്ങള്‍ സൗജന്യമായി തുടരും. സാധാരണക്കാരില്‍ നിന്നും യാതൊരുവിധ നിരക്കുകളും ഈടാക്കില്ലെന്നും പേയ്മെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
ചെറുകിട വ്യാപാരികളെയും ബാധിക്കില്ല. മെര്‍ച്ചന്റ് സര്‍വീസ് ചാര്‍ജുകള്‍ ബാധകമെങ്കില്‍ അത് വ്യാപാരികളും ബാങ്കുകളും തമ്മിലുള്ള കാര്യം മാത്രം. ഇത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് പേയ്മെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.