ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന നിലയിലെന്ന് ഇസ്രയേലി മാധ്യമങ്ങള്‍. അത്യാസന്ന നിലയില്‍ മുജ്തബ ഖമനയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേലി ചാനലായ ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഖമനയിക്ക് മരണം സംഭവിക്കാനിടയുണ്ടെന്ന് ഇറാന്‍ ഭരണകൂടത്തിലെ ചിലര്‍ വിവരം നല്‍കിയതായി ഇറാന്‍ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം മാര്‍ച്ച് എട്ടിനാണ് ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തത്.
മുജ്തബ ഖമനയി ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നിലോ രാജ്യത്തെ അഭിസംബോധന ചെയ്യാനോ ആയത്തുല്ല ഖമനയിയുടെ സംസ്‌കാര ചടങ്ങുകളിലോ പങ്കെടുത്തിട്ടില്ല. പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ മുജ്തബ ഖമനയി പരസ്യമായി പൊതുസമക്ഷം രംഗത്തെത്തിയിരുന്നില്ല. പെസഷ്‌കിയാന്‍ ഭരണകൂടത്തിലുള്ളവരുമായി ഖമനയി ഇതുവരെ കൂടിക്കാഴ്ച