ഇന്‍ഡ്യാനയില്‍ 'റൂക്കി ടീച്ചര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാര ജേതാവും സഹോദരനും ലേക്ക് മിഷിഗണില്‍ മുങ്ങിമരിച്ചു

By: 600002 On: Aug 8, 2026, 8:20 AM



 

പി പി ചെറിയാന്‍

ഇന്‍ഡ്യാന: അടുത്തിടെ 'റൂക്കി ടീച്ചര്‍ ഓഫ് ദി ഇയര്‍' (മികച്ച നവാഗത അധ്യാപിക) പുരസ്‌കാരം നേടിയ ഇന്‍ഡ്യാനയിലെ അധ്യാപികയും സഹോദരനും ലേക്ക് മിഷിഗണില്‍ മുങ്ങിമരിച്ചു. സൗത്ത് ബെന്‍ഡിലെ ജോണ്‍ ആഡംസ് ഹൈസ്‌കൂളിലെ ലൈഫ് സ്‌കില്‍സ് അധ്യാപികയായ ഹന്ന സ്വെയ്ഗ് (21), അനുജന്‍ ജോസഫ് (18) എന്നിവരാണ് ഈ വാരാരംഭത്തില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടത്.

മാനസിക വളര്‍ച്ച കുറഞ്ഞ അനുജനായ ജോസഫിനെയും വിദ്യാര്‍ത്ഥികളെയും ചേര്‍ത്തുപിടിച്ച ഹന്നയുടെ വേര്‍പാടില്‍ സ്‌കൂള്‍ അധികൃതരും നാട്ടുകാരും കടുത്ത ദുഃഖത്തിലാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.