കാനഡയിലെ പൊങ്ങച്ചക്കാരികളായ കൂട്ടുകാരികളുടെ കഥ പറയുന്ന കോമഡി ഷോർട്ട് ഫിലിം 'ഒരു തക്കാളി കഥ' ശ്രദ്ധ നേടുന്നു ( വീഡിയോ)

By: 600006 On: Oct 29, 2021, 8:31 AM

കാനഡയിലെ പൊങ്ങച്ചക്കാരികളായ കൂട്ടുകാരികളുടെ കഥ പറയുന്ന കോമഡി ഷോർട്ട് ഫിലിം  ആണ് " ഒരു തക്കാളി കഥ ". പൂർണമായും കാനഡയിൽ നിർമിച്ച ഈ ഷോർട്ട് ഫിലിം ഒരു കൂട്ടം കലാപ്രേമികളുടെ സൃഷ്ടിയാണ്. കഴിവുള്ള ഒരു കൂട്ടം കലാ പ്രവർത്തകരെ കണ്ടെത്തി നല്ല കലാസൃഷ്ടികൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ കൂട്ടായ്മ പുറത്തിറക്കുന്ന രണ്ടാമത്തെ ഷോർട്ട് ഫിലിം ആണ് തക്കാളി കഥ. കഥയും സംവിധാനവും ചെയ്തത് ഷിൻജു കുമാർ ആണ്. എആർ റഹ്മാൻ സ്റ്റുഡിയോ യിൽ പഠിച്ചിറങ്ങിയ രെജു രാധാകൃഷ്ണൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് പാൻഡ്രാക്സ് മീഡിയ. ആർട്ട്  അനഘയും, അശ്വതി നായർ ഉം ചേർന്നു മനോഹരമാക്കുന്നു.  

                                                         
 
 ഡിഗേഷ് കൈനൂർ, റിച്ച ഡിഗേഷ്, ശ്രീദേവി മേനോൻ, കവിത മഹേഷ് എന്നിവരുടെ  അഭിനയ മികവിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു ഈ ഷോർട്ട് ഫിലിം.  തത്വമസി ഫിലിംസ് അടുത്ത ആറ്  പ്രോജക്ടുകൾ അനൗൺസ്‌  ചെയ്ത് കഴിഞ്ഞു. ജോലി തിരക്കിനിടയിലും സ്വന്തം കഴിവുകൾ വളർത്തിയെടുക്കുവാൻ ശ്രമിക്കുന്ന ഒരു കൂട്ടം കലാ പ്രവർത്തകരുടെ കഠിനധ്വാനമാണ് നിങ്ങളുടെ മുന്നിലേക്ക് എത്തുന്ന ഈ ഷോർട്ട് ഫിലിം.