ഡാളസിലെ കാരോള്‍ട്ടണില്‍ കുടക്കശ്ശേരില്‍ അന്നമ്മ ഇട്ടി അന്തരിച്ചു

By: 600002 On: Aug 8, 2026, 8:13 AM

 

 

പി പി ചെറിയാന്‍

കാരോള്‍ട്ടന്‍: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ മുന്‍ സെക്രട്ടറി ചാക്കോ ഇട്ടിയുടെ ധര്‍മ്മ പത്‌നി അന്നമ്മ ഇട്ടി ആഗസ്ത് 7 വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ചു. കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഇവര്‍, ഡാലസിലെ സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ടെക്‌സസ് ഇര്‍വിങിലെ സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയിലെ സജീവ ഭക്തരായ അംഗങ്ങളാണ് ഇവരുടെ കുടുംബം.

പത്തനംതിട്ട കൂറ്റൂര്‍ സ്വദേശികളാണ് പരേതയുടെ കുടുംബം.

മക്കളും മരുമക്കളും:
ആനി കുര്യന്‍ (ജോമോള്‍) & റവ. ഫാ. ജോസഫ് കുര്യന്‍ (ബിജു അച്ചന്‍) ആരമ്മമ്മൂട്ടില്‍ ജോയ്സ് എബ്രഹാം & വിനില്‍ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങള്‍).

പൊതുദര്‍ശനത്തിന്റെയും സംസ്‌കാര ചടങ്ങുകളുടെയും വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.