പ്രസാദ് തീയാടിക്കല്‍
ഇടുക്കി: ഇടുക്കി കട്ടപ്പനമലയോര കുട്ടിക്കാനം റോഡിലെ നാലാം മൈല്‍ ഏറുമ്പടത്തിനു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിയായ ജെറിന്‍ (38) മരിച്ചു.
അപകടം ഇന്നലെ പുലര്‍ച്ചെയായിരുന്നു. തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ജെറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ക്കും പരിക്കേറ്റു. ജെറിന്റെ ഭാര്യ ദിവ്യ (29), ദിവ്യയുടെ സഹോദരി നവ്യ (26), നവ്യയുടെ ഭര്‍ത്താവ് അജിന്‍ (36), ജെറിന്റെ മൂന്ന് വയസ്സുള്ള കുട്ടി എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജെറിന്റെ ശവസംസ്‌കാരം പിന്നീട് നടക്കും.