രാജ്യത്തെ മഴക്കെടുതിയില്‍ മരിച്ചത് 150ലധികം പേര്‍. അസമില്‍ മാത്രം 95 മരണം.14 ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും മഴ മുന്നറിയിപ്പ് നല്‍കി.ഡല്‍ഹിയിലും ശക്തമായ മഴ. അസമിലെ മഴക്കെടുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിന്റെ 6 പേര്‍ മരിച്ചു. ശക്തമായ മഴ മുന്‍നിര്‍ത്തി 14 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
ധന്‍സിരി നദിയില്‍ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളില്‍ തുടരുകയാണ്. 1.6ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തെ പ്രളയ ബാധിതര്‍.563 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ ആണ്.ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയില്‍ 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു.ഒരാള്‍ അപകടത്തില്‍ ക്ക് പരിക്കേറ്റു.
പ്രതാപ്ഗഡിലാണ് സംഭവം നടന്നത്. അപകടസമയം കുടുംബം ഉറക്കത്തിലായിരുന്നു.ഉത്തരാഖണ്ഡില്‍ അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.