ക്രിസ് ഗെയ്ല്‍ കേരളത്തിലേക്ക് 

By: 600002 On: Aug 7, 2026, 3:36 PM

 


കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നല്‍കാന്‍ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയില്‍ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തില്‍ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താന്‍ ഗെയില്‍ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു.