ഫെയ്‌സ്ബുക്കിന്റെ പേര് മാറുന്നു 'മെറ്റാ' , പുതിയ പേര് വെളിപ്പെടുത്തി സക്കർബെർഗ് 

By: 600007 On: Oct 28, 2021, 7:47 PM

ഭാവിയിലേക്ക്  വെർച്വൽ റിയാലിറ്റി കാഴ്ചപ്പാടിനെ ഉൾക്കൊള്ളാനുള്ള രീതിയിൽ ഫേസ്ബുക്കിന്റെ പേര്   മെറ്റാ അഥവാ മെറ്റാവേഴ്സ്  എന്ന് പുനർനാമകരണം ചെയ്യുന്നുവെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് വ്യാഴാഴ്ച് അറിയിച്ചു. കമ്പനിയുടെ ഡെവലപ്പർമാരുടെ വാർഷിക കോൺഫെറൻസിലാണ് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പുതിയ പേര് പ്രഖ്യാപിച്ചത്.

 സ്‌ക്രീനിൽ നോക്കുന്നതിനുപകരം നിങ്ങൾക്ക് ഉള്ളിലേക്ക് പോകാവുന്ന "വെർച്വൽ എൻവയോൺമെന്റ്" എന്നാണ് സക്കർബർഗ് മെറ്റയെ വിശേഷിപ്പിക്കുന്നത്. അടിസ്ഥാനപരമായി, വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകൾ, ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ, സ്മാർട്ട്‌ഫോൺ ആപ്പുകൾ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ആളുകൾക്ക് കണ്ടുമുട്ടാനും പ്രവർത്തിക്കാനും കളിക്കാനും കഴിയുന്ന അനന്തമായ, പരസ്പരബന്ധിതമായ വെർച്വൽ കമ്മ്യൂണിറ്റികളുടെ ലോകമായിരിക്കും പുതിയ മെറ്റാ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ക്ലാസിക്കുകളുടെ ആരാധകനായ സക്കർബർഗ്, "Meta" എന്ന വാക്ക് "beyond " എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് വരുന്നതെന്ന് വിശദീകരിച്ചു. ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകൾ ഇനി മെറ്റയുടെ കീഴിലാകും പ്രവർത്തിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.