പി പി ചെറിയാന്‍
ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ പാതിരാത്രിയില്‍ വീടുവിട്ടിറങ്ങിയ പതിനാറുകാരിയായ സോഫിയ വെറോണിക്ക കവര്‍ എന്ന പെണ്‍കുട്ടിയെ കാണാതായിട്ട് ഏകദേശം ഒരാഴ്ചയാകുന്നു. ജൂലൈ 31-ന് പുലര്‍ച്ചെ 12:45-ഓടെയാണ് പെണ്‍കുട്ടി ഗോള്‍ഡന്‍ ഗേറ്റ് എസ്റ്റേറ്റ്‌സിലെ വീട്ടില്‍ നിന്ന് കാല്‍നടയായി ഇറങ്ങിപ്പോയത്.
മകളെ കണ്ടെത്താനായി എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് പിതാവ് റിച്ചാര്‍ഡ് കവര്‍ പറഞ്ഞു. 'എല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട്. നീ ഒറ്റയ്ക്കാണ് പുറത്തുള്ളതെങ്കില്‍ തിരിച്ച് വരുന്നത് വളരെ എളുപ്പമാണ്' എന്ന് അദ്ദേഹം മകളോട് കണ്ണീരോടെ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെയോ സുരക്ഷിതരായ മുതിര്‍ന്നവരെയോ സമീപിക്കാന്‍ അദ്ദേഹം മകളോട് ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ കോളിയര്‍ കൗണ്ടി ഷെരീഫ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.