പി പി ചെറിയാന്‍
കമ്പാല: ഉഗാണ്ടന്‍ ഫുട്‌ബോള്‍ താരവും എസ്സി വില്ല ക്യാപ്റ്റനുമായ ഡേവിഡ് ഒവോറി (27) കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഫോണും മറ്റ് സാധനങ്ങളും തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ആഗസ്റ്റ് 4-ാം തീയതി രാത്രി കമ്പാലയിലെ അദ്ദേഹത്തിന്റെ വീടിന് സമീപത്തുവെച്ച് കല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ താരം അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
താരത്തിന്റെ വിയോഗത്തില്‍ ഉഗാണ്ടന്‍ ഫുട്‌ബോള്‍ ഫെഡറേഷനും വിവിധ ക്ലബ്ബുകളും അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.