പി പി ചെറിയാന്‍
ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോര്‍ണിയയിലെ ഏറ്റവും പഴക്കമേറിയ ഇന്ത്യന്‍ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായ ഇസ്‌കോണ്‍ ന്യൂ ദ്വാരകയുടെ 50-ാമത് വാര്‍ഷിക രഥയാത്ര ആഗസ്റ്റ് 2-ന് വിപുലമായി ആഘോഷിച്ചു. സാന്താ മോണിക്കയിലും വെനീസിലുമായി നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.
ജഗന്നാഥന്‍, ബലഭദ്രന്‍, സുഭദ്ര എന്നിവരുടെ ഭീമാകാരമായ രഥങ്ങള്‍ വലിച്ചുകൊണ്ട് ഭക്തര്‍ വെനീസ് ബോര്‍ഡ്വോക്കിലേക്ക് നടത്തിയ പ്രകടനം ശ്രദ്ധേയമായി. സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കാലിഫോര്‍ണിയ നിയമസഭയും സാന്താ മോണിക്ക നഗരസഭയും പ്രത്യേക പ്രശംസാപത്രങ്ങള്‍ നല്‍കി ആദരിച്ചു. ലോസ് ആഞ്ചലസിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. കെ.ജെ. ശ്രീനിവാസന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
വേദമന്ത്രോച്ചാരണങ്ങള്‍, ഭരതനാട്യം, യോഗ പ്രകടനങ്ങള്‍, ഹരേ കൃഷ്ണ സങ്കീര്‍ത്തനങ്ങള്‍ എന്നിവയോടൊപ്പം ഏഴായിരത്തോളം പേര്‍ക്ക് സൗജന്യ പ്രസാദവും വിതരണം ചെയ്തു.