റെക്കോർഡുകൾ തകർത്ത് മിന്നൽ മുരളി ട്രെയ്ലർ

By: 600066 On: Oct 28, 2021, 4:59 PM

ടോവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ ട്രെയ്ലർ പുറത്തിറങ്ങി. റിലീസ് ചെയ്തു മണിക്കൂറുകൾ കൊണ്ട് 41ലക്ഷത്തിനു മുകളിൽ വ്യൂസുമായി മിന്നൽ മുരളി മുന്നേറുന്നു. ബോളിവുഡ് സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ടോവിനോയുടെ ഈ ബിഗ് ബജറ്റ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രമാണ് മിന്നൽ മുരളി. അമാനുഷിക ശക്തിയുള്ള കഥാപാത്രമായിട്ടാണ് ടോവിനോ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം എത്തും. ഡിസംബർ 24നു നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും.