പി പി ചെറിയാന്‍
സെന്റ് അഗസ്റ്റിന്‍, ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ 91 കാരനായ വില്ല്യം ലിപ്പോള്‍ഡ് എന്നയാള്‍ 63 കാരിയായ ശാരീരിക ബുദ്ധിമുട്ടുകളുള്ള ഭാര്യയെ വെടിവെച്ചുകൊന്നു. അല്‍ഷിമേഴ്‌സ് രോഗബാധിതയും അന്ധയുമായ ഭാര്യയെ നഴ്‌സിങ് ഹോമിലേക്ക് മാറ്റില്ലെന്ന് താന്‍ നല്‍കിയ വാക്ക് പാലിക്കുകയാണ് ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
സെന്റ് ജോണ്‍സ് കൗണ്ടിയില്‍ ആഗസ്റ്റ് 1-നാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമം പരാജയപ്പെട്ട പ്രതി, മകനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഭാര്യയുടെ ഏക പരിചാരകനായിരുന്നു പ്രതി. കൊലപാതകത്തിനായി ഇയാള്‍ അടുത്തിടെയാണ് തോക്ക് വാങ്ങി ഉപയോഗം പഠിച്ചതെന്ന് പോലീസ് അറിയിച്ചു. വില്ല്യം ലിപ്പോള്‍ഡിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.