ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന പുതിയ രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പുവെച്ചു

By: 600002 On: Aug 7, 2026, 11:28 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്നതിനും 'ബര്‍ത്ത് ടൂറിസ്റ്റുകളെ' (പ്രസവ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് എത്തുന്നവര്‍) ലക്ഷ്യമിട്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചു. ഭരണഘടന നല്‍കുന്ന ജന്മാവകാശ പൗരത്വത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ മുന്‍ ശ്രമം സുപ്രീം കോടതി തള്ളി ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നീക്കം.

പുതിയ ഉത്തരവുകള്‍ പ്രകാരം പ്രസവിക്കുക എന്ന ലക്ഷ്യത്തോടെ വിദേശികള്‍ അമേരിക്കയിലേക്ക് എത്തുന്നതിനെ തടയും. കൂടാതെ, ചില പ്രത്യേക വിഭാഗങ്ങളില്‍പ്പെടുന്ന വിദേശികളുടെ കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനും ഉത്തരവ് ലക്ഷ്യമിടുന്നു. ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ട്രംപിന്റെ അവകാശവാദം നിയമവിദഗ്ധരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞു.