ബുധനാഴ്ച രാവിലെ ഒന്റാരിയോ മർഖമിലെ ഹൈവേ 407-ൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു.
ബട്ടൺവില്ലെ എയർപോർട്ടിൽ പറന്നുയർന്ന വിമാനം, ടേക്ക് ഓഫ് ചെയതിന് ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ മെക്കാനിക്കൽ തകരാറുണ്ടായതിനെ തുടർന്നാണ് എമർജൻസി ലാൻഡ് ചെയ്തത്. എയർപോർട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിലധികം ദൂരത്തിലായതിനാലും കെട്ടിടങ്ങളുണ്ടായിരുന്നതിനാലും ആണ് സുരക്ഷിതമായി ഹൈവേ 407-ൽ ലാൻഡ് ചെയ്‌തത് എന്ന് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റും ഇൻസ്ട്രക്ടറും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവർക്കും പരിക്കില്ല. ടൊറന്റോയിലെ കരീബിയൻ ഫ്ലയിംഗ് ക്ലബിൽ രജിസ്റ്റർ ചെയ്ത പൈപ്പർ പിഎ-28 വിമാനണ് എമർജൻസി ലാൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (ഒപിപി) അന്വേഷണം നടത്തിവരികയാണ്. ഓപിപി ഹൈവേ സേഫ്റ്റി ഡിവിഷൻ ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോ കാണാം