വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി അറസ്റ്റില്‍ 

By: 600002 On: Aug 6, 2026, 12:07 PM

 

മലേഷ്യയിലെ ക്വാലലംപുരില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍. പാലക്കാട് കൂറ്റനാട് സ്വദേശി ജംഷീര്‍ അത്താണിക്കല്‍(36) എന്ന യാത്രക്കാരനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പശ്ചാത്തലമടക്കം പരിശോധിക്കുന്നുവെന്നും നെടുമ്പാശ്ശേരി പോലീസ് പറഞ്ഞു. 

ഒഡി 231 നമ്പര്‍ വിമാനത്തിലെ സീറ്റ് നമ്പര്‍ 12 എയില്‍ യാത്ര ചെയ്യുകയായിരുന്നു ജംഷീര്‍. പെട്ടെന്ന് ഇയാള്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയും എമര്‍ജന്‍സി വിന്‍ഡോ പാനല്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നുവെന്ന് നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.