ആപ്പിള്‍ തങ്ങള്‍ക്കെതിരെ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓപ്പണ്‍ എഐ കോടതിയില്‍. ഉപഭോക്തൃ ഹാര്‍ഡ്‌വെയര്‍ രംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി ഓപ്പണ്‍ എഐ തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ആപ്പിള്‍ നല്‍കിയ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ഓപ്പണ്‍ എഐ യുഎസ് ജഡ്ജിയെ സമീപിച്ചത്.
ഓപ്പണ്‍ എഐയ്ക്ക് ആപ്പിളിന്റെ വ്യാപാര രഹസ്യങ്ങള്‍ക്കൊണ്ട് യാതൊരു ഉപയോഗമോ ആവശ്യമോ ഇല്ലെന്ന് ഓപ്പണ്‍ എഐ പറഞ്ഞു.