ടൊറന്റോ ചലച്ചിത്രമേളയില്‍ ഇത്തവണ കൂടുതല്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ 

By: 600002 On: Aug 6, 2026, 11:27 AM

 

51 ആമത് ടൊറന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 160 ഓളം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവന്നു. ഇത്തവണ കൂടുതല്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയന്‍ ബാവയുടെ സ്‌ട്രോങ് സണ്‍, ഡോ.റോഷന്‍ സേത്തിയുടെ ദ് സര്‍ജന്‍, കാര്‍ത്തിക് സുബ്ബരാജിന്റെ ഡോറൊത്തി സംജാദ് സംവിധാനം ചെയ്ത ഹാഫ്, തേജ റിയോയുടെ ആംഘ് അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകോത്തര ആക്ഷന്‍ ത്രില്ലറുകളുടെ വിഭാഗമായ മിഡ്‌നൈറ്റ് മാഡ്‌നെസ്സിലേക്കുള്ള തിരഞ്ഞെടുപ്പികളില്‍ മലയാള ചലച്ചിത്രലോകത്തിന് കിട്ടുന്ന ഏറ്റവും വലിയ ഒരു അംഗീകാരമാണ് ഹാഫ്. 

ക്ലാസിക് സിനിമകളുടെ വിഭാഗത്തില്‍ അന്തരിച്ച വിഖ്യാത ചലച്ചിത്രകാരനായ ജോണ്‍ എബ്രഹാമിന്റെ അവസാന ചിത്രമായ അമ്മ അറിയാന്‍ 4k പതിപ്പ് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ലോകസിനിമാ ചരിത്രത്തില്‍ മലയാളത്തിന്റെ സംഭാവന വീണ്ടും അംഗീകരിക്കപ്പെടുകയാണ്.