ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി

By: 600002 On: Aug 6, 2026, 9:40 AM



 

പി പി ചെറിയാന്‍

ഡാലസ്: ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍, അമേരിക്കയിലെത്തിയ യാക്കോബായ സുറിയാനി സഭയുടെ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് ഡാലസ് എയര്‍പോര്‍ട്ടില്‍ വെച്ച് ബുധനാഴ്ച ഉച്ചയ്ക്ക് ഊഷ്മളവും ഭക്തിനിര്‍ഭരവുമായ സ്വീകരണം നല്‍കി.

വിമാനത്താവളത്തിലെത്തിയ ബാവതിരുമേനിയെ വൈദികരും ഇടവക ഭാരവാഹികളും വിശ്വാസികളും ചേര്‍ന്നാണ് സ്വീകരിച്ചത്.

റവ. ഫാ. പോള്‍ തോട്ടയ്ക്കാട്ട്, റവ. ഫാ. ബേസില്‍ എബ്രഹാം, റവ. ഫാ. മാര്‍ട്ടിന്‍ ബാബു, റവ. ഫാ. വര്‍ഗീസ് മാളില്‍. ജോസഫ് ജോര്‍ജ് (ട്രസ്റ്റി), എല്‍ദോ മാത്യു (സെക്രട്ടറി),കമാന്‍ഡര്‍മാര്‍: കമാന്‍ഡര്‍ വര്‍ഗീസ് ചാമത്തില്‍, കമാന്‍ഡര്‍ ബാബു വടക്കേടത്ത്.അലക്‌സ് ജോര്‍ജ്, അച്ചു ഫിലിപ്പോസ്, ജോര്‍ജ് കരുത്തേടത്ത്, പി. സി. വര്‍ഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, ജെയിംസ് മാത്യു, ജോണ്‍സി വര്‍ഗീസ്, ബേബി പുരയ്ക്കല്‍, സണ്ണി കാട്ടുവെട്ടിക്കല്‍, ടിജോ ചാണ്ടി, പൗലോസ് വര്‍ക്കി, ആദര്‍ശ് എല്‍ദോ, ഉണ്ണി വര്‍ഗീസ്, ഓമന ചാമത്തില്‍, അന്നമ്മ ബാബു, ടി സി ചാക്കോ എന്നിവരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.