ശ്രീജേഷുള്‍പ്പെടെ 11 താരങ്ങള്‍ക്ക് ഖേല്‍രത്‌ന നല്‍കാന്‍ ശുപാര്‍ശ 

By: 600007 On: Oct 27, 2021, 7:11 PM

ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വെങ്കല്‍ മെഡല്‍ നേടിത്തന്ന ഇന്ത്യന്‍ ദേശീയ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ. ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ചേത്രി, മിതാലി രാജ്, നീരജ് ചോപ്ര എന്നിവരടക്കം 11 താരങ്ങള്‍ക്കാണ് ഖേല്‍രത്‌ന നല്‍കാന്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്. 

മുന്‍ ബോക്‌സിങ് താരം കെ.സി ലേഖയെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനും 17 പരിശീലകരെ ദ്രോണാചാര്യ അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒളിമ്പിക്‌സില്‍ ഏറെ കാലത്തിന് ശേഷം വെങ്കലമെഡല്‍ നേടിയ ടീമില്‍ പി.ആര്‍. ശ്രീജേഷ് അംഗമായിരുന്നു.

Content Highlights: khel ratna recommended for 11 players including pr sreejesh