പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ നിന്നും സഭാ കൗണ്‍സിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം ആഗസ്ത് 5 ബുധനാഴ്ച വൈകീട്ട് പുറത്തുവന്നു. ഭദ്രാസനത്തില്‍ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ് സഭയുടെ പരമോന്നത സമിതിയായ സഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
റവ. ബിജു പി. സൈമണ്‍ (വികാരി, സെന്റ് ജോണ്‍സ് മാര്‍ത്തോമാ ഇടവക ന്യൂയോര്‍ക് ),ഷെലിന്‍ അന്നാ ജോണ്‍ വര്‍ഗീസ് (മണ്ഡലം മെമ്പര്‍, ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്),ഈപ്പന്‍ ഡാനിയല്‍ (ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമാ ചര്‍ച്ച്)എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടാണ് വോട്ടെടുപ്പു പൂര്‍ത്തിയായതും ഫലപ്രഖ്യാപനവും നടന്നത്. നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ നിന്നുള്ള തൊണ്ണൂറോളം മണ്ഡലാംഗങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തു. വളരെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് രണ്ടു സ്ഥാനാര്‍ത്ഥികള്‍ വിജയം കൈവരിച്ചത്.
വിജയിച്ച സ്ഥാനാര്‍ത്ഥികളെ ഭദ്രാസന എപ്പിസ്‌കോപ്പ ഡോ. എബ്രഹാം മാര്‍ പൗലോസ് നേരിട്ട് അഭിനന്ദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും സഭയുടെ ആത്മീയവും ഭൗൗതികവുമായ പുരോഗതിക്ക് മുതല്‍ക്കൂട്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.